ഭർത്താവിനോട് വിരോധം: വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു
ഭർത്താവിനോട് വിരോധം: വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

കോട്ടയം: ഭർത്താവിനോടുള്ള വിരോധത്താൽ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കളപ്പുരക്കൽ വീട്ടിൽ കെ.എഫ് അമൽ (25) എന്നയാളെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി കണ്ണിമല ഉറുമ്പിപാലം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീടിന്റെ ജനൽ അടിച്ചു തകർക്കുകയും, വീട്ടമ്മയെ ചീത്തവിളിക്കുകയും, കടന്നുപിടിച്ച് വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൂടാതെ ഇവരുടെ വീടിന്റെ മുറ്റത്തിരുന്ന സ്കൂട്ടർ അടിച്ചു തകർക്കുകയും ചെയ്തു. ഇയാൾക്ക് വീട്ടമ്മയുടെ ഭർത്താവിനോട് വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ കയറി അതിക്രമം നടത്തിയത്.

പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ത്രീദീപ്ചന്ദ്രൻ, എസ്.ഐ കെ.വി വിപിൻ, സി.പി.ഓ മാരായ ജോഷി എം.തോമസ്, റഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com