ഡൽഹി മുഖ്യമന്ത്രിക്ക് വീണ്ടും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

കഴിഞ്ഞ മാസം ക്യാമ്പ് ഓഫീസിൽ നടന്ന ജനസുന്വായ് പരിപാടിയ്ക്കിടയിൽ വച്ച് ആണ് ആക്രമണം നേരിട്ടത്
CRPF security for Delhi cm

Rekha Gupta

Updated on

ന്യൂഡൽഹി: ഭീഷണിയെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വീണ്ടും സിആർപിഎഫ് കമാൻഡോകളുടെ സുരക്ഷ ലഭിക്കും. കഴിഞ്ഞ മാസം ക്യാമ്പ് ഓഫീസിൽ നടന്ന ജനസുന്വായ് പരിപാടിയ്ക്കിടയിൽ വച്ച് ആക്രമണം നേരിട്ടതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീഷണിയെ വിലയിരുത്തി തീരുമാനം എടുത്തത്.

രേഖയ്ക്ക് നിലവിൽ ഡൽഹി പോലീസിന്‍റെ Z-പ്ലസ് സുരക്ഷ തുടരുന്നതിനോടൊപ്പം സിആർപിഎഫ് , ക്ലോസ് പ്രൊട്ടക്ഷൻ ടീം (സിപിടി) എന്നിവ ഉൾപ്പെടുത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പൊതുപരിപാടികളിൽ ആയുധധാരികളായി സിപിടി ഏറ്റവും അടുത്ത സുരക്ഷ നൽകുന്നതിന് തീരുമാനമായിട്ടുണ്ട്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊത്തം അമ്പതോളം സുരക്ഷാ ജീവനക്കാരെ മുഖ്യമന്ത്രിയുടെ സംരക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

ഡൽഹി പോലീസ് പുറത്തുള്ള സുരക്ഷയും പരിശോധനയും കൈകാര്യം ചെയ്യും. ആക്രമണശ്രമത്തിൽ പങ്കെടുത്തവർക്കെതിരെ ഗൂഢാലോചനയ്ക്കുൾപ്പെടെ കേസുകൾ ചുമത്തിയിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ തുടർന്നും ഭീഷണികളുടെ പശ്ചാത്തലം വിലയിരുത്തി വരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com