പാക് സൈബർ ആക്രമണത്തിൽ ഇന്ത്യൻ സൈനിക സ്കൂളുകളുടെ വിവരങ്ങൾ ചോർന്നു

സൈബർ ആക്രമണത്തിനിരയായത് ശ്രീനഗറിലെ ആർമി പബ്ലിക് സ്കൂൾ(എപിഎസ്), എപിഎസ് റാണിഖേത്, ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ) ഡേറ്റാ ബേസ്, ഇന്ത്യൻ എയർഫോഴ്സ് പ്ലേസ്മെന്‍റ് ഓർഗനൈസേഷൻ പോർട്ടൽ എന്നിവ
symbolic

ഇന്ത്യൻ വെബ്സൈറ്റുകൾക്കു നേരെ വൻ സൈബർ ആക്രമണം

പ്രതീകാത്മക ചിത്രം

Updated on

ശ്രീനഗർ: ഇന്ത്യൻ വെബ്സൈറ്റുകൾക്കു നേരെ വൻ സൈബർ ആക്രമണവുമായി പാക്കിസ്ഥാൻ. പാക് ഹാക്കർമാർ ഇന്ത്യൻ സൈനിക സ്കൂളുകളടക്കം ഉള്ള ഇന്ത്യൻ സൈറ്റുകളെ ലക്ഷ്യമിട്ട് ചൊവ്വാഴ്ചയാണ് സൈബർ ആക്രമണം നടത്തിയത്.

ശ്രീനഗറിലെ ആർമി പബ്ലിക് സ്കൂൾ(എപിഎസ്), എപിഎസ് റാണിഖേത്, ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷൻ (എഡബ്ല്യുഎച്ച്ഒ) ഡേറ്റാ ബേസ്, ഇന്ത്യൻ എയർഫോഴ്സ് പ്ലേസ്മെന്‍റ് ഓർഗനൈസേഷൻ പോർട്ടൽ എന്നിവയാണ് പാകിസ്ഥാൻ ഹാക്കേഴ്സിന്‍റെ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സൈബർ ആക്രമണത്തിലൂടെയുള്ള ഈ പ്രകോപനം.

"ഐഒകെ ഹാക്കർ' എന്ന പേരിൽ പ്രവർത്തിക്കുന്ന ഹാക്കർമാരാണ് സൈബർ ആക്രമണത്തിനു പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെബ്സൈറ്റ് പേജുകളിൽ "സൈറ്റ് ഹാക്ക്ഡ്' എന്ന് എഴുതിയ ശേഷം പാകിസ്ഥാൻ പതാക പ്രദർശിപ്പിച്ചാണ് ഹാക്കിങ് നടത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com