ജമ്മു കശ്മീരിൽ കർഫ്യു; പരീക്ഷകൾ മാറ്റിവച്ചു

ഇന്‍റർനെറ്റ് സർവീസുകളും നിർത്തി വച്ചതോടെയാണ് അധികൃതർ തീരുമാനം അറിയിച്ചത്
Jammu Kashmir curfew

ജമ്മു കശ്മീരിൽ കർഫ്യു; പരീക്ഷകൾ മാറ്റിവച്ചു

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ ജില്ലയിൽ നടന്ന പ്രതിഷേധങ്ങളെയും സംഘർഷങ്ങളെയും തുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയതിനാൽ സംസ്ഥാനത്തെ ബോർഡ് പരീക്ഷകൾ മാറ്റി വച്ചു. ഇന്‍റർനെറ്റ് സർവീസുകളും നിർത്തി വച്ചതോടെയാണ് അധികൃതർ തീരുമാനം അറിയിച്ചത്.

ഡോഡയിൽ നിന്നുള്ള ഏക എഎപി നിയമസഭാംഗമായ മെഹ് രാജ് മാലികിനെ പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതാണ് സംഘർഷങ്ങൾക്ക് കാരണം

ജില്ലാ മജിസ്ട്രേറ്റുമായി ഉണ്ടായ തർക്കത്തിനിടെ മാലിക് അധിക്ഷേപകരമായി സംസാരിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com