
തിരുവനന്തപുരം: വെള്ളത്തിനും വില കൂട്ടി സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം ശനിയാഴ്ച മുതൽ നിലവിൽ വന്നു. വെള്ളിയാഴ്ചയാണ് ഉത്തരവ് ഇറങ്ങിയത്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയിരിക്കുന്നത്.
പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. എന്നാൽ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ ഈ നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് കിലോ ലിറ്ററിന് 4.40 മുതൽ 22 രൂപവരെയാണ്.
മാർച്ച് മുതലേ പുതുക്കിയ നിരക്ക് നിലവിൽ വരു എന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ യാതൊരു മുന്നറിയിപ്പും നൽകാതെ നേരത്തേ ഉത്തരവ് ഇറക്കുകയായിരുന്നു.