ആരോഗ്യമന്ത്രിയുമായുള്ള ചർച്ച വിജയകരം; പിജി ഡോക്‌ടർമാർ സമരം‌ ഭാഗികമായി പിന്‍വലിച്ചു

ആഴ്ചയിൽ ഒരു ദിവസം അവധി ഉറപ്പാക്കും.
ആരോഗ്യമന്ത്രിയുമായുള്ള ചർച്ച വിജയകരം; പിജി ഡോക്‌ടർമാർ സമരം‌ ഭാഗികമായി പിന്‍വലിച്ചു
Updated on

തിരുവനന്തപുരം: ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്‌ടർമാർ‌ ഭാഗികമായി പിന്‍വലിച്ചു. കൊലപാതകത്തിൽ പൊലീസിനുണ്ടായ വീഴ്ച പരിശോധിക്കുമെന്നും വന്ദനയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന ആവശ്യവും ചർച്ചയിൽ തീരുമാനമായി.

ഈ മാസം 17 ന് ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം കൂടുതൽ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അരോഗ്യമന്ത്രി ഉറപ്പുനൽകി. മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളിൽ മാത്രമെ ഹൗസ് സർജന്‍മാരെ നിയമിക്കു എന്ന ഉറപ്പും ലഭിച്ചു. ആഴ്ചയിൽ ഒരു ദിവസം അവധി ഉറപ്പാക്കും.

ചർച്ചയിൽ ഉറപ്പുലഭിച്ചതോടെ അടിയന്തരസേവന വിഭാഗത്തിൽ വൈകീട്ട് 5 മുതൽ ജോലിക്ക് കയറുമെന്നും അറിയിച്ചു. തുടർ സമര പരിപാടികൾ വൈകീട്ട് യോഗം ചേർന്ന് തീരുമാനിക്കുമെന്നും പിജി ഡോക്‌ടർമാർ‌ അറിയിച്ചു. അതേസമയം, ഹൗസ് സർജന്മാരുടെ സമരം പിന്‍വലിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലന്ന് പിജി ഡോക്‌ടർമാർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com