കോഴിക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

10 അടി താഴ്ചയുള്ള കുഴിയായിരുന്നു ഇത്.
2 workers died while cleaning waste tank in Kozhikode
കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടി മരിച്ചു

കോഴിക്കോട്: ഹോട്ടലിന്‍റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ 2 പേര്‍ ശ്വാസം മുട്ടിമരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം കോവൂർ ഇരിങ്ങാടൻപള്ളിയിലാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം.

10 അടി താഴ്ചയുള്ള കുഴിയായിരുന്നു ഇത്. തൊഴിലാളികള്‍ ഇറങ്ങിയപ്പോള്‍ തന്നെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഉടനെ തന്നെ പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തടി താഴ്ചയുള്ള കുഴിയില്‍ രണ്ടടി വെള്ളം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം കോഴിക്കോട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com