കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് ആദിവാസി യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് മരണം രേഖപ്പെടുത്തിയത്.
കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് ആദിവാസി യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ പ്രസവത്തെത്തുടർന്ന് ആദിവാസി യുവതി മരിച്ചു. മുണ്ടേരി മരവയൽ കോളനിയിലെ അമൃതയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് മരണം രേഖപ്പെടുത്തിയത്.

യുവതിയെ പ്രസവത്തിന് ആദ്യം പ്രവേശിപ്പിച്ച കൽപ്പറ്റ ജനറൽ ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. അതേസമയം യുവതിയുടെ മരണത്തിൽ വിശദീകരണവുമായി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീകുമാർ മുകുന്ദൻ രംഗത്തെത്തി. ചികിത്സാപിഴവ് സംഭവിച്ചിട്ടില്ല. ആരോഗ്യനില മോശമായതോടെ യുവതിയെയും കുഞ്ഞിനെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളെജിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുഞ്ഞിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com