
കണ്ണൂർ: കരുവന്നൂർ കേസിലടക്കം ഇഡി പ്രവർത്തിക്കുന്നത് സുരേഷ് ഗോപിയുടെ നിർദേശം അനുസരിച്ചാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. ഇഡി കണ്ണൂരിലേക്ക് വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെയൊക്കെ പറയാൻ ഇഡിക്കു മുകളിലെ ഉദ്യോഗസ്ഥനാണോ സുരേഷ് ഗോപി എന്നും ജയരാജൻ ചോദിച്ചു.
നടൻ്റെ നാട്യമനുസരിച്ചാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. സർക്കാർവിരുദ്ധ വികാരം ഉണ്ടാക്കി നേട്ടം ഉണ്ടാക്കുകയാണ് അദ്ദേഹത്തിൻ്റെ നാട്യം. ഇത്തരം ജനം നാട്യങ്ങളൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങൾക്ക് നേരെ വരുന്ന എന്തിനെയും ശക്തമായി നേരിടുന്ന രീതിയാണ് സിപിഎമ്മിനുള്ളത്. ആ സംസ്കാരം ഇനിയും തുടരും. തൃശ്ശൂർ പിടിക്കാൻ ശ്രമിച്ചിട്ട് പരാജയപ്പെട്ട ആളാണ് കണ്ണൂരിലേക്ക് വരുന്നതെന്നും പി ജയരാജൻ പരിഹസിച്ചു