
കാസർകോഡ്: മുസ്ലീം ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം എൻ.എ അബൂബക്കർ നവകേരള സദസിൽ പങ്കെടുത്തു. കാസർകോഡ് വച്ചു നടക്കുന്ന നവകേരള സദസിന്‍റെ രാവിലത്തെ യോഗത്തിലാണ് അബൂബക്കർ എത്തിയത്.
മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടത്തിലാണ് ഇദ്ദേഹത്തിന് സ്ഥാനം നൽകിയത്. പൗരപ്രമുഖൻ എന്ന നിലയിൽ യോഗത്തിലേക്ക് ഇദ്ദേഹത്തെ ക്ഷണിച്ചതെന്നും കക്ഷി രാഷ്ട്രീയം നോക്കിയില്ലെന്നുമാണ് സംഘാടകരുടെ വിശദീകരണം.