
കാസർഗോഡ്: രാത്രികാല പട്രോളിങ്ങിനിടെ മഞ്ചേശ്വരത്ത് പൊലീസുകാർക്ക് നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചെ ഉപ്പള ഹിദായത്ത് നഗറിലാണ് സംഭവം. അഞ്ചംഗ സംഘം പൊലീസുകാരെ ആക്രണിക്കുകയായിരുന്നു.
മഞ്ചേശ്വരം എസ്ഐ പി. അനൂപ്, സിവിൽ പൊലീസ് ഓഫിസർ കിഷോർ കുമാർ എന്നിവർക്ക് മർദനമേറ്റു. എസ്ഐയുടെ കൈക്ക് പൊട്ടലുണ്ട്. പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.