പത്തനംതിട്ട: പത്തനംതിട്ടയിൽ ഭക്ഷ്യ വിഷ ബാധയെതുടർന്ന് 30 വിദ്യാർഥികൾ ചികിത്സതേടി. പത്തനംതിട്ട മൗണ്ട് ലോ കോളെജിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. കോളെജ് ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർഥികൾക്ക് ശാരീക അസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. വിദ്യാർഥികൾ ഭക്ഷ്യ സുരക്ഷ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ആലപ്പുഴയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വ്യാപക പരിശോധന നടന്നു. ആലപ്പുഴ ബീച്ചിലെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയതിനെ തുടർന്ന് ഹോട്ടൽ പൂട്ടിച്ചു. ജില്ലയിൽ ശക്തമായ പരിശോധന തുടരുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.