
കോഴിക്കോട്: പലസ്തീൻ വിഷയത്തിൽ ശശി തരൂർ ഉന്നയിച്ച പ്രസ്താവന തിരുത്തണമെന്ന് കെ. മുരളീധരൻ. കോൺഗ്രസിന്‍റെ പലസ്തീൻ നിലപാടിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് തരൂരാണ്. അതിനാൽ തന്നെ അദ്ദേഹം പ്രസ്താവന തിരുത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ എന്നും കെ.മുരളീധരൻ പറഞ്ഞു.
പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ല എന്ന ആക്ഷേപം തള്ളിയാണ് മുരളീധരൻ രംഗത്തെത്തിയത്. തരൂരിന്‍റെ പ്രസ്താവന കോൺഗ്രസ് അംഗീകരിക്കുന്നതല്ല. കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘാടകരാണ്. പലസ്തീന്‍ വിഷയത്തിൽ കോൺഗ്രസ് വെള്ളം ചേർത്തിട്ടില്ല. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും ജനങ്ങളെ വിഭജിക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമമെന്നും മുരളീധരൻ ആരോപിച്ചു.