പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

Mother and baby died after water tank collapse in Palakkad
പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

പാലക്കാട്: ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ ജലസംഭരണി തകര്‍ന്ന് ഇതരസംസ്ഥാനക്കാരായ അമ്മയും കുഞ്ഞും മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം (2 വയസ്) എന്നിവരാണ് മരിച്ചത്. കന്നുകാലിഫാമിലെ ജലസംഭരണി തകര്‍ന്നാണ് അപകടം. ഫാമിലെ തൊഴിലാളികളായിരുന്നു ഷമാലിയും ഇവരുടെ ഭര്‍ത്താവ് വാസുദേവും.

പശുവിന് പുല്ലരിഞ്ഞ ശേഷം ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളമെടുക്കാന്‍ കുഞ്ഞുമൊത്ത് ഷമാലി ടാങ്കിന് സമീപമെത്തിയപ്പോഴായിരുന്നു അപകടം. പിന്നീട് മണിക്കൂറുകൾക്കു ശേഷം ഇവിടെയെത്തിയ വാസുദേവാണ് ഇരുവരെയും ടാങ്കിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നരവര്‍ഷം മുമ്പ് കല്ലുകൊണ്ട് നിര്‍മിച്ച ടാങ്കാണ് തകര്‍ന്നതെന്നാണ് വിവരം. കാലപ്പഴക്കം മൂലം ജലസംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.