പിഎഫ് തുക കിട്ടിയില്ല: കൊച്ചി പിഎഫ് ഓഫിസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
പിഎഫ് തുക കിട്ടിയില്ല: കൊച്ചി പിഎഫ് ഓഫിസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി (68) ശിവരാമനാണ് മരിച്ചത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു. കാൻസർ രോഗി കൂടിയായ ശിവരാമൻ ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെ പിഎഫ് റീജിയനൽ ഓഫീസിലെത്തി വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രയിലേക്ക് മാറ്റിയെങ്കിലും ഇന്നു രവിലെ മരിക്കുകയായിരുന്നു.

എൺപതിനായിരം രൂപയാണ് പിഎഫ് ആയിട്ട് കിട്ടാനുള്ളത്. എന്നാൽ പിഎഫ് ഓഫിസിലെ ഉദ്യോഗസ്ഥർ ഇതു നൽകാതെ മനപൂർവ്വം ബുദ്ധിമുട്ടിക്കുകയാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com