സംസ്ഥാനത്ത് മഴ ശക്തം: 5 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നതിനിടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു
Representative Image
Representative Image
Updated on

തിരുവനന്തപുരം: വരും മണിക്കൂറിൽ അഞ്ച് ജില്ലകളിൽ ഇടമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. കൊല്ലം, എറണാകുളം, കോട്ടയം,പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്. 40 കീലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നതിനിടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊല്ലത്ത് മരുത്തടി, ശക്തികുളങ്ങര, മങ്ങാട് പ്രദേശത്ത് വീടുകളിൽ വെള്ളം കയറി. ഇടപ്പള്ളി മരോട്ടിച്ചോടിലും കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തും വെള്ളം കയറി. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിനു മുകളിൽ മരംവീണു. ആർക്കും പരുക്കില്ല.

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം വർക്കല പാപനാശത്ത് ബലിമണ്ഡപത്തിന്‍റെ പിൻഭാഗത്തെ കുന്നിടിഞ്ഞു. രാവിലെയാണ് സംഭവം. തിരക്ക് ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com