സിപിഎമ്മിനെതിരേ കടുത്ത വിമർശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

''സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴക്കാൻ സിപിഎം ശ്രമിച്ചു''
panakkad sadikali shihab thangal against cpm
സാദിഖലി ശിഹാബ് തങ്ങൾ
Updated on

മലപ്പുറം: സിപിഎമ്മിനെതിരേ കടുത്ത വിമർശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. സിപിഎമ്മിന്‍റെ മുസ്ലീം വിരുദ പ്രചാരണങ്ങൾ ബിജെപിക്ക് സഹായകമാവുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇടതില്ലെങ്കിൽ മുസ്ലീംകൾ രണ്ടാം തരം പൗരൻമാരാകും എന്നത് തമാശയാണെന്നും അദ്ദേഹം പ്രതികരിച്ചു.

സമസ്തയെ രാഷ്ട്രീയ കവലയിലേക്ക് വലിച്ചിഴക്കാൻ സിപിഎം ശ്രമിച്ചു. ഇതിന് വലിയ പ്രഹരമാണ് സിപിഎമ്മിന് ലോക്സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയത്. മുസ്ലീം ലീഗും സമസ്തയും തമ്മിലുള്ള ഹൃദയ ബന്ധത്തെക്കുറിച്ച് സിപിഎമ്മിന് ഇനിയും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിസഭയിൽ മുസ്ലീം പ്രാതിനിധ്യമില്ലാത്തത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ചന്ദ്രിക ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലാണ് സാദിഖലി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com