"കോൺഗ്രസ് പാർട്ടിയിൽ നിൽക്കാനുള്ള യോഗ‍്യത രാഹുലിന് നഷ്ടപ്പെട്ടു"; എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് വി.എം. സുധീരൻ

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് വി.എം. സുധീരൻ
v.m. sudheeran against rahul mamkootathil

വി.എം. സുധീരൻ, രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ബലാത്സംഗക്കേസിൽ പ്രതിയായ രാഹുലിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും സുധീരൻ ആവശ‍്യപ്പെട്ടു.

കോൺഗ്രസ് പാർട്ടിയിൽ നിൽക്കാനുള്ള യോഗ‍്യത രാഹുലിനു നഷ്ടപ്പെട്ടെന്നു പറഞ്ഞ സുധീരൻ രാഹുലിനെ പുറത്താക്കാൻ പാർട്ടി തയാറാകണമെന്ന് മാധ‍്യമങ്ങളോട് പറഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടപടി സ്വീകരിക്കുന്നത് വൈകുമെന്നാണ് സൂചന.

രാഹുലിനെതിരേ ഉടനെ നടപടിയുണ്ടാവില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ വ‍്യക്തമാക്കിയത്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും കൂടുതൽ നടപടി കൂടിയാലോചനകൾക്കു ശേഷമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com