കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു

ബോംബാണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
1 death in bomb blast at Kannur
കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചുപ്രതീകാത്മക ചിത്രം

കണ്ണൂര്‍: എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബാണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തലശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. എങ്ങനെയാണ് പറമ്പില്‍ ബോംബ് വന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.