
എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ
കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായതായി വിവരം. അമ്മയുടെ ആൺസുഹൃത്താണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ലോറി ഡ്രൈവറായ പ്രതി 2023 ജൂൺ മുതൽ കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നെന്നാണ് വിവരം. പീഡനത്തിനിരയായ കുട്ടി സഹപാഠിക്കെഴുതിയ കത്ത് സഹപാഠി അധ്യാപികയ്ക്ക് കൈമാറുകയായിരുന്നു. അധ്യാപികയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.
അമ്മ ഇല്ലാതിരുന്ന സമയത്ത് പീഡനത്തിന് ഇരയാക്കിയതെന്ന് പറയുന്നത്. എന്നാൽ അമ്മയുടെ അറിവോടെയാണോ പീഡനം നടന്നതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.