10 കോടി രൂപയുടെ ഭാഗ്യശാലി; സമ്മർ ബമ്പർ ഫലം പ്രഖ്യാപിച്ചു

പാലക്കാടാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്.
Kerala summer bumper lottery

10 കോടി രൂപയുടെ ഭാഗ്യശാലി; സമ്മർ ബമ്പർ ഫലം പ്രഖ്യാപിച്ചു

file image

Updated on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സമ്മർ ബമ്പർ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. SG 513715 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം നേടിയത്. പാലക്കാടാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

സമാശ്വാസ സമ്മാനം ((1,00,000 രൂപ വീതം) അര്‍ഹമായ ടിക്കറ്റുകൾ:

SA 513715, SB 513715, SC 513715, SD 513715, SE 513715

മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം ഓരോ സീരീസിലെയും രണ്ടു വീതം ടിക്കറ്റുകൾക്ക്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി 1 ലക്ഷം രൂപ വീതം. 5000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ.

തിരുവനന്തപുരം ഗോര്‍ഖിഭവനില്‍ വച്ച് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു നറുക്കെടുപ്പ്. 250 രൂപയാണ് സമ്മർ ബമ്പർ ടിക്കറ്റിന്‍റെ വില. 36 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് വിതരണത്തിനെത്തിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com