
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ സമ്മർ ബംബർ സമ്മാന തുകയായ 10 കോടി നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. അസം സ്വദേശിയായ ആൽബർട്ട് ടിഗയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്.
സിനിമ താരം രാജനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ഇയാൾ. ഇന്നലെ ഉച്ചയാക്ക് 2 മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. SE 222282 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. 1995 മുതൽ തന്‍റെ വീട്ടിൽ സഹായി ആയി വന്നതാണ് ആൽബർട്ട് ടിഗ എന്ന് രാജനി ചാണ്ടി പറയുന്നു.
SE 152330 എന്ന നമ്പറിനായിരുന്നു രണ്ടാം സമ്മാനം. ഒന്നും രണ്ടും സമ്മാനങ്ങൾ എറണാകുളത്ത് വിറ്റ ടിക്കറ്റുകൾക്കാണ് ലഭിച്ചിരുന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില.