

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച; തെരുവുനായകളുടെ കടിയേറ്റ് 10 മാനുകൾ ചത്തു
തൃശൂർ: തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര വീഴ്ച. തെരുവുനായകളഉടെ കടിയേറ്റ് 10 മാനുകൾ ചത്തു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു തെരുവുനായ ആക്രമണം. പൊതുജനങ്ങൾക്ക് പാർക്കിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
പ്രത്യേക ആവാസ വ്യവസ്ഥകൾ തയാറാക്കിയാണ് മാനുകളെ ഇവിടെ പാർപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ റവന്യൂ മന്ത്രിയുമായി ആലോചിച്ച ശേഷം നടപടിയുണ്ടാവുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. ഡോ. അരുൺ സഖരിയയുടെ നേതൃത്വത്തിലുള്ള സംഘം മാനുകളുടെ പോസ്റ്റുമോർട്ടം നടത്തുകയാണ്.