കല്ലമ്പലത്തെ പത്താം ക്ലാസുകാരിയുടെ ആത്മഹത്യ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
10 th class student commits suicide in kallambalam boyfriend in custody

കല്ലമ്പലത്തെ പത്താം ക്ലാസുകാരിയുടെ ആത്മഹത്യ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

file image
Updated on

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ച കേസിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ. നാവായിക്കുളം സ്വദേശിയായ 29 വയസുകാരൻ അഭിജിത്തിനെയാണ് കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയാണ് ഇയാൾ.

ചാവർകോട് മദർ ഇന്ത്യ ഹയർ സെക്കഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നു സംശയം തോന്നിയതിനെത്തുടർന്നാണ് സമീപവാസിയായ അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയിരുന്നതായും സംശയമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com