കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവം; കുട്ടി പീഡനത്തിനിരയായതായി മെഡിക്കൽ റിപ്പോർട്ട്

കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്
10 year old girl kidnapped and robbed of gold medical report out child was molested
10 year old girl kidnapped and robbed of gold medical report out child was molested

കാസർഗോഡ്: കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന മെഡിക്കൽ റിപ്പോർട്ട് പുറത്ത്. കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്. പ്രതികളെ ഇത് വരെ പൊലീസിന് കണ്ടെത്താനായിട്ടില്ല.

കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുത്തച്ഛൻ പശുവിനെ കറക്കാനായി പോയ സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. തുടർന്നു നടത്തിയ തെരച്ചിലിൽ വീടിന് അധികം അകലെയല്ലാതെ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com