തിരുവനന്തപുരം കോർപ്പറേഷനിൽ വൻ അഴിമതി; കേന്ദ്രത്തിന് ബിജെപി പരാതി നൽകി

തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സിപിഎം പറയുന്നത്
1000 crore central fund mismanagement and corruption in trivandrum allege bjp

രാജീവ് ചന്ദ്രശേഖർ

Updated on

തിരുവനന്തപുരം: കോർപ്പറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ‍ൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രത്തിന് പരാതി നൽകി. നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയത്.

തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സിപിഎം പറയുന്നത്. എന്നിട്ടും മാലിന്യ പ്രശ്നം പരിഹരിക്കാനായിലല്ല, സങ്കേതിക പരിജ്ഞാനമില്ലാത്ത കുടുംബശ്രീയെയാണ് സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ ഏൽപ്പിച്ചത്.

ഇ-റിക്ഷകൾ വാങ്ങിയതിലും മാത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകിയ പദ്ധതിയിൽ തട്ടിപ്പ് നടന്നു. സ്മാർട്ട് സിറ്റി സോളാർ പദ്ധതിക്ക് കരാർ നൽകിയത് അവര്‍ ഇത് ഉപകരാർ നൽകി വീതം വച്ചുവെന്നും പരാതിയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com