ആയിരം പച്ചത്തുരുത്തുകൾക്കു കൂടി തുടക്കമാകുന്നു

തരിശുഭൂമിയിൽ പച്ചപ്പൊരുക്കിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിക്കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കി നിലമൊരുക്കിയും തൈകൾ വച്ചുപിടിപ്പിച്ചാണ് പച്ചത്തുരുത്തുകളൊരുക്കുന്നത്
ആയിരം പച്ചത്തുരുത്തുകൾക്കു കൂടി തുടക്കമാകുന്നു
Updated on

തിരുവനന്തപുരം: ഹരിതകേരളം മിഷന്‍റെ പച്ചത്തുരുത്ത് പദ്ധതിയിൽ ആയിരം എണ്ണത്തിനു കൂടി ലോക പരിസ്ഥിതിദിനമായ തിങ്കളാഴ്ച തുടക്കമിടുന്നു. തരിശുഭൂമിയിൽ പച്ചപ്പൊരുക്കിയും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിക്കിടക്കുന്ന സ്ഥലങ്ങളും വൃത്തിയാക്കി നിലമൊരുക്കിയും തൈകൾ വച്ചുപിടിപ്പിച്ചാണ് പച്ചത്തുരുത്തുകളൊരുക്കുന്നത്.

തിരുവനന്തപുരത്ത് മാണിക്കൽ പഞ്ചായത്തിൽ ആലിയാട് ഗ്രാമീണ ചന്തയുടെ അങ്കണത്തിൽ ആരംഭിക്കുന്ന പച്ചത്തുരുത്തിന്‍റെ ഉദ്‌ഘാടനം രാവിലെ 10.30 നു ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. നിലവിൽ 779 ഏക്കറുകളിലായി 2526 പച്ചത്തുരുത്തുകൾ സംസ്ഥാനത്ത് വച്ചുപിടിപ്പിച്ചിട്ടുണ്ട്. പച്ചത്തുരുത്തുകളിൽ വരൾച്ചയെത്തുടർന്നും മറ്റും കേട് വന്നതും നശിച്ചുപോയതുമായ തൈകൾക്ക് പകരം പുതിയ തൈകളും ഇതോടൊപ്പം നട്ടു പിടിപ്പിക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായാണു പ്രാദേശിക ജൈവവൈവിധ്യം ഉറപ്പാക്കി ഈ വര്‍ഷം തന്നെ ആയിരം പച്ചത്തുരുത്തുകൾ കൂടി വച്ചുപിടിപ്പിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com