വോട്ടു ചെയ്തേ അടങ്ങൂ! ഗൾഫിൽ നിന്ന് നാട്ടിലേക്ക് പറന്നത് 10,000 മലയാളികൾ

വിദേശത്തു താമസിക്കുന്ന 13.4 മില്യൺ വരുന്ന ഇന്ത്യക്കാരിൽ 118,439 പേർ മാത്രമാണ് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിലുള്ളത്.

Representative image
Representative image

തിരുവനന്തപുരം: വോട്ടു രേഖപ്പെടുത്തുന്നതിനായി കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് പറന്നത് പതിനായിരത്തിലധികം മലയാളികൾ. ചാർട്ടേഡ് ഫ്ലൈറ്റിലാണ് പലരും വോട്ടു രേഖപ്പെടുത്തുന്നതിനായി എത്തുന്നതെന്നാണ് പിടിഐ റിപ്പോർട്ടു ചെയ്യുന്നത്. കഴിഞ് രണ്ടാഴ്ച്ചയ്ക്കിടെ പലരും കേരളത്തിലെത്തി കഴിഞ്ഞു. ബാക്കിയുള്ളവർ ഇന്നും നാളെയുമായി സംസ്ഥാനത്തെത്തും. വിദേശത്തു താമസിക്കുന്ന 13.4 മില്യൺ വരുന്ന ഇന്ത്യക്കാരിൽ 118,439 പേർ മാത്രമാണ് 2024 ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിലുള്ളത്. പുറത്തു ജോലി ചെയ്യുന്നവരിൽ ഒരു ശതമാനം മാത്രമാണ് വോട്ടർ പട്ടികയിലുള്ളതെന്നർഥം.

ഇതിൽ തന്നെ വളരെ കുറച്ചു പേർ മാത്രമേ വോട്ടു രേഖപ്പെടുത്താനായി എത്തുകയുള്ളൂ. 2019ലെ പൊതുതെരഞ്ഞെടുപ്പ് പരിശോധിച്ചാൽ ഗൾഫിൽ ജോലി ചെയ്തിരുന്ന 99,844 പേർ വോട്ടർ പട്ടികയിലുണ്ടായിരുന്നുവെങ്കിലും വോട്ടു രേഖപ്പെടുത്തിയത് 25.606 പേർ മാത്രമാണെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ റിപ്പോർട്ടിലുണ്ട്. ഇതിൽ തന്നെ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണ്.

ഇത്തവണയും അറബ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരോട് വോട്ടവകാശം നഷ്ടപ്പെടുത്താതിരിക്കാനായി ബോധവത്കരണം നടത്തിയിരുന്നതായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് അബ്ദു റഹ്മാൻ രണ്ടത്താണി പറയുന്നു.

കേരള മുസ്ലി കൾച്ചറൽ സെന്‍റർ (കെസ്റ്റസിസി)യും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ വോട്ടവകാശം ഉപയോഗിക്കുന്നതിനെക്കുറിച്ച് ബോധവത്കരണം നടത്തിയിരുന്നു. കെഎംസിസിയുടെയും ഇടപെടലുകളിലൂടെ കുറഞ്ഞ ചെലവിൽ നാട്ടിലേക്കെത്താൻ പ്രവാസികൾക്കായെന്നും രണ്ടത്താണി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com