
പത്താം ക്ലാസ് വിദ‍്യാർഥിക്ക് അധ‍്യാപകന്‍റെ മർദനം; കർണപുടം തകർന്നു
file image
കാസർഗോഡ്: 10ാം ക്ലാസ് വിദ‍്യാർഥിക്ക് ഹെഡ്മാസ്റ്ററുടെ മർദനം. കാസർഗോഡ് കുണ്ടംകുഴി ജിഎച്ച്എസ്എസ് സ്കൂളിലാണ് സംഭവം. മർദനത്തെത്തുടർന്ന് വിദ‍്യാർഥിയുടെ കർണപുടം തകർന്നതായാണ് പരാതി. സ്കൂൾ അസംബ്ലിയിൽ നിൽക്കുന്നതിനിടെ ചരൽക്കല്ല് കാലുകൊണ്ടു നീക്കി എന്ന കാരണത്താലാണ് വിദ‍്യാർഥിയെ മർദിച്ചതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമായിരുന്നു വിഷയത്തിനാസ്പദമായ സംഭവം നടന്നത്. എന്നാൽ അച്ചടക്കമില്ലാതെ പെരുമാറിയതിനാൽ വിളിച്ച് ശാസിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഹെഡ്മാസ്റ്ററിന്‍റെ വിശദീകരണം. സംഭവത്തിൽ പൊലീസിനും ബാലവകാശ കമ്മിഷനും വിദ‍്യാർഥിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ചികിത്സയിലാണ് വിദ‍്യാർഥി.