
കൊല്ലം: കുന്നത്തൂരിൽ പത്താം ക്ലാസ് വിദ‍്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതികൾ അറസ്റ്റിൽ. ആത്മഹത‍്യ ചെയ്ത ആദി കൃഷ്ണയുടെ ബന്ധുക്കളായ കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ സുരേഷ്-ഗീതു ദമ്പതികളാണ് അറസ്റ്റിലായത്.
ഡിസംബർ ഒന്നിനായിരുന്നു പത്താം ക്ലാസ് വിദ‍്യാർഥിയായ ആദി കൃഷ്ണയെ വീടിനുള്ളിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളായ സുരേഷും ഗീതുവും ആദിയെ മർദിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും രക്ഷിതാക്കൾ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതികൾക്കെതിരേ ആത്മഹത‍്യ പ്രരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.