കോഴിക്കോട് പനി ബാധിച്ച് പത്താംക്ലാസ് വിദ‍്യാർഥിനി മരിച്ചു

പകർച്ചപ്പനി വ‍്യാപിക്കുന്ന പശ്ചാതലത്തിൽ സ്വയം ചികിത്സ അരുതെന്ന് ആരോഗ‍്യവകുപ്പ്
10th class student died due to fever in Kozhikode
പാര്‍വതി (15)
Updated on

കോഴിക്കോട് : പനി ബാധിച്ച് പത്താംക്ലാസ് വിദ‍്യാർഥിനി മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

സംസ്ഥാനത്ത് പകർച്ചപ്പനി വ‍്യാപിക്കുന്ന പശ്ചാതലത്തിൽ സ്വയം ചികിത്സ അരുതെന്നും ഡോക്‌ടറുടെ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ‍്യവകുപ്പ് നിർദേശിച്ചു. പകർച്ചപ്പനി ബാധിച്ച് നിരവധിപ്പേരാണ് ആശുപത്രിയിലുള്ളത്.

logo
Metro Vaartha
www.metrovaartha.com