
തിരുവനന്തപുരം: ചിറയൻകീഴ് പത്താംക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി രാഖിശ്രീ ആർ.എസ്. (16) ആണ് മരിച്ചത്.
വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച 10-ാം ക്ലാസ് പരീക്ഷാ ഫലത്തിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയ വിദ്യാർഥിനിയാണ്.
രാഖിശ്രീ ഉൾപ്പെടെ വിജയിച്ച എല്ലാ കുട്ടികൾക്കും സ്കൂളിൽ അനുമോദനച്ചടങ്ങും സംഘടിപ്പിച്ചിരുന്നു. പീന്നിട് വീട്ടിലെത്തിയ വിദ്യാർഥിനിയെ വൈകുന്നേരത്തോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.