ശരീരഭാഗങ്ങളിൽ വരെ ഒളിപ്പിച്ച് കടത്ത്, ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടിയത് 11 കോടിയുടെ സ്വർണം

ആറുമലയാളികളും മൂന്ന് തമിഴ്‌നാട്ടുകാരും ഉൾപ്പെടെ ഒൻപതുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു
11 crore worth of gold seized from airport

ശരീരഭാഗങ്ങളിൽ വരെ ഒളിപ്പിച്ച് കടത്ത്, ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടിയത് 11 കോടിയുടെ സ്വർണം

Representative image
Updated on

കോതമംഗലം :കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത് 11 കോടി രൂപയുടെ സ്വർണം. 14 കേസുകളിലായാണ് മൊത്തം എട്ടുകിലോ സ്വർണം കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തത്. ആറുമലയാളികളും മൂന്ന് തമിഴ്‌നാട്ടുകാരും ഉൾപ്പെടെ ഒൻപതുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചില കേസുകളിൽ ഡയ റക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും കേരള പോലീസും കസ്റ്റംസുമായി സഹകരിച്ച് പ്രവർത്തിച്ചത് ഫലം കണ്ടു വെന്ന് കസ്റ്റംസ് കമ്മിഷണർ അറിയിച്ചു. അന്താരാഷ്ട കള്ളക്കടത്ത് ശൃംഖല കൾ വളരെ സങ്കീർണമായ രീതികളാണ് സ്വർണക്കടത്തിനായി ഉപയോഗിച്ചുവരുന്നത്. പ്രത്യേകം തയാറാക്കിയ വസ്ത്രങ്ങളിലും വിമാനസീറ്റുകളിലും ശൗചാലയത്തിലും ശരീരഭാഗങ്ങളിലുമെല്ലാം ഒളിപ്പിച്ചാണ് സ്വർണം കടത്തിക്കൊണ്ടുവരുന്നത്.

തിരിച്ചറിയാതിരിക്കാൻ സ്വർ ണം മിശ്രിതരൂപത്തിലാക്കി കടത്തിക്കൊണ്ടുവരുന്നതും കൂടിയിട്ടുണ്ട് . ഉയർന്നുവരുന്ന ഈ പ്രവണതകളെ ചെറുക്കുന്നതിന് കേരളത്തിലുടനീളമുള്ള കസ്റ്റംസ് സംവിധാനങ്ങൾ യാത്രക്കാരുടെ പ്രൊഫൈലിങ്, രഹസ്യാന്വേഷണ ശേഖരണം, ഏജൻസികൾ തമ്മി ലുള്ള ഏകോപനം എന്നിവ ഗണ്യമായി ശക്തിപ്പെടുത്തി യിട്ടുണ്ടെന്ന് കമ്മിഷണർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com