കെഎംസിസി യോഗത്തിനിടെ സംഘർഷം: 11 നേതാക്കൾക്ക് സസ്പെൻഷൻ

മറ്റു ജില്ലക്കാർ പുറത്തുപോകണമെന്ന് പറഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്
കെഎംസിസി യോഗത്തിനിടെ സംഘർഷം: 11 നേതാക്കൾക്ക് സസ്പെൻഷൻ

കോഴിക്കോട്: കുവൈത്ത് സിറ്റി യോഗത്തിനിടെയുണ്ടായ സംഘർഷത്തിൽ കുവൈത്ത് കെഎംസിസിയിലെ 11 നേതാക്കളെ സസ്പെൻഡ് ചെയ്തു. കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണോത്ത് അടക്കമുള്ളവർ‌ക്കെതിരെയാണ് ലീഗം നേതൃത്വം നടപടി സ്വീകരിച്ചത്.

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ മെയ് 31 ന് ചേർന്ന യോഗത്തിലാണ് സംഘർഷമുണ്ടായത്. സംഘടനാ തർക്കത്തെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ എത്തിയതായിരുന്നു സലാം. അബ്ദുറഹിമാൻ രണ്ടത്താണി, ആബിദ് ഹുസൈൻ തങ്ങൾ എന്നീ മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.

യോഗം ആരംഭിച്ചതോടെ കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണോത്തിന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രവർത്തകർ യോഗത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. മറ്റു ജില്ലക്കാർ പുറത്തുപോകണമെന്ന് പറഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിർത്തിവെയ്ക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com