11 മാസം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകം: അമ്മയും കാമുകനും കാമുകന്‍റെ മാതാപിതാക്കളും അറസ്റ്റിൽ

കുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
ശ്രീപ്രിയ
ശ്രീപ്രിയ
Updated on

തൃശ്ശൂര്‍: മലപ്പുറം തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റിൽ. കുട്ടിയുടെ അമ്മ തമിഴ്നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യ (23), ഇയാളുടെ അച്ഛന്‍ കുമാര്‍, അമ്മ ഉഷ എന്നിവരാണ് അറസ്റ്റിലായത്. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അതേസമയം, കുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നടക്കും. പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ കൊലപാതകത്തിന്‍റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.

3 മാസം മുൻപാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. ഭർത്താവിനെ വിട്ട് തിരൂരിൽ എത്തിയ യുവതിക്കൊപ്പം കുഞ്ഞിനെ കാണാതെ വന്നതോടെ ബന്ധുക്കളിൽ ഒരാൾക്ക് സംശയം തോന്നുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തിയതായി ഇവർ വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ അടുത്തുള്ള ഓടയിൽ ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com