
തിരുവനന്തപുരം: മണിപ്പുരില്‍ നിന്നുള്ള 12 വിദ്യാർഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവസരമൊരുങ്ങി. മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം തൊഴിലും നൈപുണ്യവും വകുപ്പാണ് മണിപ്പുരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവസരം ഒരുക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
മണിപ്പുരിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട സെന്‍റ് സേവിയേഴ്സ് ഐടിഐയിലാണ് 2023 - 24 വര്‍ഷത്തില്‍ ഇവര്‍ക്ക് പ്രവേശനം നല്‍കുന്നത്. ഈ 12 വിദ്യാർഥികളെ ജാലകം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനും അവരുടെ അഡ്മിഷന്‍ ക്ലോസിങ് നടപടി പൂര്‍ത്തിയാക്കുന്നതിനും ട്രെയിനിങ് ഡയറക്റ്റര്‍ക്ക് പ്രത്യേക അനുമതി നല്‍കി. മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്‌ട്രീഷ്യന്‍ ട്രേഡുകളിലാണു പ്രവേശനം നല്‍കുക.