1272 പേർ കൂടി കേരള പൊലീസിലേക്ക്

 Kerala Police
Kerala Police
Updated on

തിരുവനന്തപുരം: കേരള പൊലീസിൽ പുതിയതായി നിയമനം ലഭിച്ച 1272 പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൊലീസ് ട്രെയ്നിങ് കോളെജിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. 197 വനിതകളും ഇവരിൽ പെടുന്നു.

മലബാർ സ്പെഷ്യൽ പൊലീസ്, കേരള ആംഡ് പൊലീസിന്‍റെ വിവിധ ബറ്റാലിയനുകൾ, എസ്എപി, ഇന്ത്യാ റിസർവ് ബറ്റാലിയൻ, കേരള പൊലീസ് അക്കാഡമി തുടങ്ങി 9 കേന്ദ്രങ്ങളിലാണ് പരിശീലനം. പുതുതായി നിയമനം ലഭിച്ചവരിൽ 8 പേർ എംടെക്ക് ബിരുദധാരികളും 14 പേർ എംബിഎ ബിരുദധാരികളുമാണ്. ബിടെക്ക് ഉള്ളവർ 136 പേരാണ്. 635 ബിരുദധാരികളും പ്ലസ് ടു അല്ലെങ്കിൽ സമാനയോഗ്യതയുള്ള 245 പേരും പരിശീലനത്തിനുണ്ട്. 2066 പേരുടെ പരിശീലനം ആഗസ്റ്റ് 17 ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചിരുന്നു.

എഡിജിപി എം.ആർ. അജിത് കുമാർ, ഡിഐജി രാഹുൽ ആർ. നായർ, ബറ്റാലിയൻ ആസ്ഥാനത്തെ കമാന്‍റന്‍റ് ജി. ജയദേവ്, എസ്എപി കമാന്‍റന്‍റ് എൽ. സോളമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൊലീസ് അക്കാദമി ഡയറക്റ്റർ ഗോപേഷ് അഗർവാൾ ഓൺലൈനായി സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com