ഇറാനിൽ നിന്ന് 14 മലയാളികൾ കൂടി തിരിച്ചെത്തി

യാത്രാ സംഘത്തിലെ 12 പേർ വിദ്യാർഥികളാണ്
യാത്രാ സംഘത്തിലെ 12 പേർ വിദ്യാർഥികളാണ് | 14 more Malayalees evacuated from Iran

ഇറാനിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ മലയാളികൾ വിമാനത്താവളത്തിൽ

Updated on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ചൊവ്വാഴ്ച പുലർച്ചെ 3.30 ന് ഡൽഹി എയർപോർട്ടിലെത്തിയ വിമാനത്തിൽ 14 മലയാളികൾ. യാത്രാ സംഘത്തിലെ 12 പേർ വിദ്യാർഥികളാണ്.

മലപ്പുറം പാണ്ടിക്കാട് സ്വദേശി ആശിഫ മുഹമ്മദ് അഷറഫ് കോരോത്ത്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഫ് ലിഹ പടുവൻപാടൻ, കാസർഗോഡ് വിദ്യാനഗർ സ്വദേശി ഫാത്തിമ ഫിദ ഷെറിൻ, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഫാത്തിമ ഹന്ന പാണോളി, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ആയിഷ ഫെബിൻ മച്ചിൻ ചേരിതുമ്പിൽ, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി ഫർസാന മച്ചിൻചേരി, കോഴിക്കോട് കൊയിലാണ്ടി സ്വദേശി റെനാ ഫാത്തിമ, കാസർഗോഡ് നായന്മാർ മൂല സ്വദേശി നസ്രാ ഫാത്തിമ മലപ്പുറം മഞ്ചേരി സ്വദേശി ജിംഷ വി, കോഴിക്കോട് കാരപറമ്പ് സ്വദേശി സനാ കെ.കെ., കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്നാൻ ഷെറിൻ, എറണാകുളം നോർത്ത് പറവൂർ സ്വദേശി മുഹമ്മദ് ഷഹബാസ് എന്നിവർ കെർമാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ വിദ്യാർഥികളാണ്.

വിവിധ വിമാനങ്ങളിലായി ഇവർ കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലേക്ക് പുറപ്പെട്ടു. തുശൂർ സ്വദേശി യൂസഫലി റാഹിം മരയ്ക്കാർ അലിയും,പാലക്കാട് സ്വദേശി സന്തോഷ് കുമാറും ഇതേ വിമാനത്തിൽ ഡൽഹിയിലെത്തി. ഇരുവരും ഇറാനിൽ ജോലി ചെയ്യുന്നവരാണ്. ഇവരും വിവിധ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com