കോഴിക്കോട് പതിനാലുകാരന് നിപ രോഗ ബാധയെന്ന് സം‍ശയം; സ്രവം പരിശോധനയ്ക്ക് അയക്കും

കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും
14 year old boy is suspected of having nipah fever
സംസ്ഥാനത്ത് വീണ്ടും നിപ രേഗ ബാധയെന്ന് സം‍ശയം
Updated on

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ ബാധിച്ചതായി സംശയിക്കുന്നത്.

നിപ രേഗ ലക്ഷണങ്ങളോടെ കുട്ടിയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.

നിലവിൽ കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com