കൊല്ലത്ത് പതിനാലുകാരി ഗർഭിണിയായ സംഭവം; 19 കാരൻ അറസ്റ്റിൽ
file image
Kerala
കൊല്ലത്ത് പതിനാലുകാരി ഗർഭിണിയായ സംഭവം; 19 കാരൻ അറസ്റ്റിൽ
രക്ഷിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
കൊല്ലം: കുളത്തൂപ്പുഴയിൽ പതിനാലുകാരി ഏഴ് മാസം ഗർഭിണിയായ സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ 19കാരൻ അറസ്റ്റിൽ. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
രക്ഷിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോൾ മാതാവിന്‍റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും. പ്രതിയെ കോടതിയിൽ ഹാജരാക്കും.