14 വയസുകാരന്‍ അഗ്നി കോലം അവതരിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മാധ്യമ വാർത്തകളുടെ അടിസ്ഥനത്തിൽ കമ്മിഷന്‍ ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു.
14 വയസുകാരന്‍ അഗ്നി കോലം അവതരിപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കണ്ണൂർ: ചിറക്കലിൽ പെരുങ്കാളിയാട്ടത്തിൽ 8-ാം ക്ലാസ് വിദ്യാർത്ഥി അഗ്നി കോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.

മാധ്യമ വാർത്തകളുടെ അടിസ്ഥനത്തിൽ കമ്മിഷന്‍ ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാന്‍ ബാലാവകാശ കമ്മീഷന്‍ ഡയറക്‌ടർ, ജില്ലാ പൊലീസ് മേധാവി, ശിശു സംരക്ഷണ ഓഫീസർ, എന്നിവർക്ക് നിർദേശം നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com