മണ്ണെടുത്ത കുഴിയിൽ കുളിക്കാനിറങ്ങി; 14 കാരന് ദാരുണാന്ത്യം

എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് 11 മണിയോടെയായിരുന്നു അപകടം
മണ്ണെടുത്ത കുഴിയിൽ കുളിക്കാനിറങ്ങി; 14 കാരന് ദാരുണാന്ത്യം

തൃശൂർ: വെള്ളറക്കാട് ബന്ധുവീട്ടിൽ വിരുന്നിനെത്തിയ പതിനാലുകാരൻ മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു. എടപ്പാൾ സ്വദേശി ചെമ്പകശേരി വീട്ടിൽ പുരുഷോത്തമന്‍റെ മകൻ അക്ഷയ് ആണ് മരിച്ചത്.

എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് 11 മണിയോടെയായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് വെള്ളറക്കാട് ചിറമനേങ്ങാട് കക്കാട്ടുപാറയിലെ മണ്ണെടുത്ത കുഴിയിൽ കുളിക്കാൻ ഇറങ്ങിയ അക്ഷയ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയില്ലെങ്കിലും വിഫലമാവുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com