സീമ വിനീത് ഉൾപ്പെടെ 15 ഓളം ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിൽ ചേർന്നു; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗങ്ങളെയും മത്സര രംഗത്തിറക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു
15 transgender including seema vineeth joined bjp

സീമ വിനീത് ഉൾപ്പെടെ 15 ഓളം ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിൽ ചേർന്നു; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ

Updated on

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രാൻസ്ജെൻഡേഴ്സ് ബിജെപി അംഗത്വം സ്വീകരിച്ചു. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെ 15 ഓളം ട്രാൻസ്ജെൻഡേഴ്സാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അഗത്വം സ്വീകരിച്ചത്. മാരാർജി ഭവനിൽ വെച്ചായിരുന്നു ചടങ്ങ്.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെ എല്ലാ വിഭാഗത്തേയും മത്സര രംഗത്തിറക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അഗത്വം സ്വീകരിച്ചവരിൽ അധികവും യൂട്യൂബേഴ്സാണ്.

logo
Metro Vaartha
www.metrovaartha.com