എസ്എസ്എല്‍സി പരീക്ഷ തോല്‍ക്കുമെന്ന ഭയത്തിൽ 15- കാരി ജീവനൊടുക്കി

ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
നിവേദ്യ (15)
നിവേദ്യ (15)

മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തിൽ മലപ്പുറം ചങ്ങരം കുളത്ത് പതിനഞ്ചുകാരി ജീവനൊടുക്കി. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി. ആത്മഹത്യാകുറിപ്പിലാണ് കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് ഒതളൂര്‍ പവദാസിന്‍റെ മകള്‍ നിവേദ്യയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കുകയായിരുന്നു നിവേദ്യ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com