
കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ച സംഭവം; ഡിഎൻഎ പരിശോധന നടത്താൻ പൊലീസ്
file image
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പത്താംക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന നടത്താൻ പൊലീസ്. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്‍റെ നീക്കം.
കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടി പ്രസവിച്ചത്. കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തും. പോക്സോ വകുപ്പു പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ ഒരു ബന്ധുവിനെയാണ് സംശയമെന്ന് അധികൃതർ പറഞ്ഞു.