

വിളുപ്പിൽശാല: വിളപ്പിൽ ശാല സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി പവിത്ര ദേവിന്‍റെ (15) ചികിത്സക്കായി ധനസഹായം തേടി കുടുംബം. രക്താർബുദ ബാധിതയായ പവിത്രയുടെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായാണ് കുടുംബം സുമനസുകളുടെ സഹായം തേടുന്നത്. വിളപ്പിൽ ശാല ചൊവ്വള്ളൂർ ഊറ്റുക്കുഴി ഇടമല ശാരദ ഭവനിൽ ബിന്ദുലേഖയുടെ രണ്ടാമത്തെ മകളാണ് പവിത്ര.
പവിത്രയുടെ പിതാവ് വാസുദേവൻ 3 വർഷങ്ങൾക്കു മുൻപ് അർബുദ ബാധയെ തുടർന്ന് മരിച്ചിരുന്നു. സഹോദരി പ്ലസ് ടു വിദ്യാർഥിനിയാണ്. മൂന്നുസെന്‍റ് സ്ഥലത്ത് ലൈഫ് പദ്ധതിയിൽ നിന്നും ലഭിച്ച വീട്ടിലാണ് കുടുംബത്തിന്‍റെ താമസം.
2023 ലാണ് പവിത്രയ്ക്ക് അർബുദം സ്ഥിരീകരിക്കുന്നത്. ആർസിസിയിൽ നടത്തിയ ചികിത്സയിൽ രോഗം ഭേദപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു. തുടർന്ന് സ്കൂളിൽ പോവാൻ തുടങ്ങിയെങ്കിലും വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുകയായിരുന്നു. വീണ്ടും ആർസിസിയിൽ നടത്തിയ പരിശോധനകളിൽ രോഗം മൂർച്ഛിച്ചതായും മജ്ജ മാറ്റിവയ്ക്കണമെന്നും ഡോക്‌റ്റർമാർ അറിയിക്കുകയായിരുന്നു. തുടർച്ചയായ ചികിത്സക്കായി ദിവസേന മറ്റുള്ളവരുടെ സഹായം തേടുന്ന കുടുംബത്തിന് മജ്ജ മാറ്റിവയ്ക്കലിനായി 30 ലക്ഷം രൂപ സ്വരൂപിക്കുക അസാധ്യമാണ്. ഈ അവസരത്തിൽ സുമനസുകളുടെ സഹായത്തിനായി കുടുംബം അഭ്യർഥിക്കുകയാണ്.
എസ്ബിഐയുടെ പേയാട് ശാഖയിൽ പവിത്രയുടെ അമ്മ ബിന്ദു ലേഖയുടെ പേരിലുള്ള അക്കൗണ്ട് no: 20201322691
IFSC Code: SBIN0013221
g-pay-9656248712