ആലപ്പുഴ മെഡിക്കൽ കോളെജിലെ 150 എംബിബിഎസ് സീറ്റുകൾക്ക് അംഗീകാരം നഷ്ടമായി

അര നൂറ്റാണ്ട് പ്രവർത്തന പരിചയമുള്ള സർക്കാർ മെഡിക്കൽ കോളാണ്.
Alappuzha medical college
Alappuzha medical college
Updated on

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളെജിലെ 150 എംബിബിഎസ് സീറ്റുകൾക്ക് അംഗീകാരം നഷ്ടമായി. ദേശീയ മെഡിക്കൽ കമ്മീഷന്‍ പരിശോധന നടത്തിയ ശേഷമായിരുന്നു പുതിയ ബാച്ചിലേക്കുള്ള 150 സീറ്റുകളുടെ അംഗീകാരം എടുത്തുകളഞ്ഞത്.

വേണ്ടത്ര പഠനസൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് സീറ്റ് നഷ്ടമായതെന്നാണ് റിപ്പോർട്ട്. ഡോക്ടർമാരുടെയും സീനിയർ റെസിഡൻസികളുടെയും കുറവും അംഗീകാരം നഷ്ടമാകാന്‍ കാരണമായി. അംഗീകാരം നഷ്ടമായ വിവരം ആരോഗ്യ സർവ്വകലാശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറെ അറിയിച്ചു. അര നൂറ്റാണ്ട് പ്രവർത്തന പരിചയമുള്ള സർക്കാർ മെഡിക്കൽ കോളേജിനാണ് അംഗീകാരം നഷ്ടമായിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com