നീതി മെഡിക്കൽ സ്റ്റോറിൽ വമ്പൻ ഡിസ്ക്കൗണ്ട്; മരുന്നുകൾക്ക് 16 മുതൽ 70 ശതമാനം വരെ വില കുറയും

ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയില്‍ നിര്‍വഹിക്കും
Assorted medicines-Representative image
Assorted medicines-Representative image
Updated on

കോഴിക്കോട്: നീതി മെഡിക്കൽ സ്കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വില കുറയ്ക്കുമെന്ന് കൺസ്യൂമർഫെഡ്. മരുന്നുകൾക്ക് 16 ശതമാനം മുതൽ 70 ശതമാനം വരെ ഡിസ്ക്കൗണ്ടിൽ രോഗികൾക്ക് നൽകാനാണ് തീരുമാനം. നീതി മെഡിക്കല്‍ സ്‌കീമിന്‍റെ രജത ജൂബിലിയോടനുബന്ധിച്ചാണ് വിലയില്‍ ഇളവ് പ്രഖ്യാപിച്ചത്.

ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയില്‍ നിര്‍വഹിക്കും. 16 ശതമാനം മുതല്‍ 70 ശതമാനം വരെ വിലക്കുറവുണ്ടാവുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com