ഇടുക്കിയിൽ പതിനാറുകാരി പ്രസവിച്ചു; സഹപാഠിക്കായി തെരച്ചിൽ

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തയാവാത്ത സഹപാഠിക്കു വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു
ഇടുക്കിയിൽ പതിനാറുകാരി പ്രസവിച്ചു; സഹപാഠിക്കായി തെരച്ചിൽ
Updated on

കുമളി: ഇടുക്കി കുമളിയിൽ പതിനാറുകാരി പ്രസവിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു പ്രസവം. പെൺകുട്ടി ഗർഭിണിയായിരുന്നെന്ന വിവരം വീട്ടുകാർക്കൊ സ്ക്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നെന്നാണ് വിവരം. വീട്ടുകാർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തയാവാത്ത സഹപാഠിക്കു വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഇരുവരും തമ്മിൽ സ്നേഹത്തിലായിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

logo
Metro Vaartha
www.metrovaartha.com