ദേശീയപാത ഓഫിസ് ജനപ്രതിനിധികൾ ഉപരോധിച്ചു; മഴ മാറിയാൽ ടാറിങ്

ഈ മാസം 21നുള്ളിൽ പ്രോജക്റ്റ് ഡയറക്റ്റർ നേരിട്ടു വന്ന് ജനപ്രതിനിധികളുടെ യോഗം വിളിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി

സ്വന്തം ലേഖകൻ

പാലക്കാട്: ദേശീയപാത 566 ലെ ആമ്പല്ലൂർ മുതൽ ചിറങ്ങര വരെയുള്ള വൻ ഗതാഗതക്കുരുക്കിനും നിർമാണത്തിലെ അപാകതയ്ക്കും അശാസ്ത്രീയതയ്ക്കുമെതിരേ ചാലക്കുടി നിയോജക മണ്ഡലത്തിലെ കൊരട്ടി, കാടുകുറ്റി, മേലൂർ പഞ്ചായത്തിലെ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പാലക്കാട് നാഷണൽ ഹൈവേ പ്രൊജക്റ്റ് ഡയറക്റ്റർ ഓഫിസിലേക്ക് മാർച്ചും ഉപരോധവും നടത്തി.

ഉപരോധ സമരം സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു അധ്യക്ഷത വഹിച്ചു.

ഈ മാസം 21നുള്ളിൽ പ്രോജക്റ്റ് ഡയറക്റ്റർ നേരിട്ടു വന്ന് ജനപ്രതിനിധികളുടെ യോഗം വിളിക്കാമെന്നും, മഴ മാറി രണ്ടു ദിവസത്തിനുള്ളിൽ സർവീസ് റോഡുകളു‌ടെ ടാറിങ് നടത്തുമെന്നും നാഷണൽ ഹൈവേ അധികൃതർ സമരക്കാർക്ക് ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com